Review : Haram


സിനിമ എന്നത് എഡിറ്റിംഗ് റൂമില്‍ നടക്കുന്ന മാജിക് ആണ്.

നോട്ട്: ഈ റിവ്യൂ സിനിമയില്‍ കഥ എങ്ങനെ പറഞ്ഞോ അതുപോലെ ബ്രേയ്കും, ബ്ലോക്കും ഇട്ടു, ഇടയ്ക്കു കേറി എഴുതിയും, ലീനിആരിടിയെ കട്ട് ചെയ്തും ആണ് എഴുതിയിട്ടുള്ളത്. നല്ല എഡിറ്റിങ്ങിന്‍റെ അഭാവം പ്രതീക്ഷിക്കാം.

“ഹരം” മെട്രോ സെക്ഷ്വല്‍കോര്‍പറേറ്റു ജീവികളുടെ കഥയാണ് പറയാനുധേശിക്കുന്നത്. പറഞ്ഞോട്ടെ, കുഴപ്പമില്ല. പക്ഷേ, എന്തിനാണ് കഥയുടെ പ്ലോട്ട് , ലീനിആരിടി, എന്നിവയെ ബ്ലോക്ക് ചെയ്തുകൊണ്ട് എഡിറ്റിംഗ് നടത്തുന്നത്?

പ്ലോടിനെ ബ്ലോക്ക് ചെയ്തോളു, കുഴപ്പമില്ല. ലീനിആരിടി ബ്രേക്ക്‌ ചെയ്തോളു അതും കുഴപ്പമില്ല - ഇതൊക്കെ നന്നായിട്ട് എഡിറ്റിംഗ് നടത്താനറിയാമെങ്കില്‍ മാത്രം. അതിനു സംവിധായകന് താന്‍ എന്താണ് പറയാനുധേഷിക്കുന്നതെന്ന് ആദ്യം ബോധം വേണം. അത് എഡിറ്റര്‍ക്ക് പറഞ്ഞു കൊടുക്കണം.
ഞാന്‍ (കവി) പറയാനുധേശിക്കുന്നത് മറ്റൊന്നുമല്ല, ഒരൊറ്റ കാര്യം. കുറച്ചു ബോബ് മാര്‍ലിയെയും, കുറച്ചു ലാറ്റിന്‍ അമേരിക്കന്‍ - സ്പാനിഷ്‌ ലിട്ടെറച്ചറും, പിന്നെ കുറച്ചു ഇംഗ്ലീഷും, പിന്നെ കുറച്ചു കൊച്ചിയും, അതുപോലെ ഷോര്‍ട്ട്സും, പിന്നെ ഒരു എന്തെങ്കിലും വേണ്ടേ എന്നു കരുതി വനിതാ ദിനവും, ഫെമിനിസവും കൂടി ഒരു അവിയലുണ്ടാകി സിനിമയുണ്ടാക്കാം എന്നു എഴുത്തുകാരനും സംവിധായകനും ചിന്തിച്ചാല്‍ തെറ്റി.

ഫഹദ് ബാലുവിനെ നന്നായി അവതരിപ്പിക്കുന്നുണ്ട്, പക്ഷെ ഫഹദ് ഒരു ക്ലിഷേ ആയി മാറുവാണോ എന്നൊരു സംശയം. ഇഷ ഒരു മോഡേണ്‍ വുമന്‍ ക്യാരക്ടര്‍ ആണ്. പെണ്ണിന് എന്തിനാണ് ആണിന്‍റെ സഹായം എന്നു ചോദിക്കുന്ന ക്യാരക്ടര്‍. പക്ഷെ ഇഷ അങ്ങനെ ചോദിക്കുന്നുവെന്നെഉള്ളു. അവള്‍ക്കു ആണിനെ വേണം. ഇനി അവളെന്തിനാ അവസാനം ദിവോര്‍സ് വാങ്ങി പോകുന്നതെന്തിനെന്നു ചോദിച്ചാല്‍, ഉത്തരം – "irreconcilable differences". പ്രണയം സിനിമയില്‍ ചത്തുപോയ ഒരു കാക്കയ്ക്ക് തുല്യമാണ്. കാരണം കാക്ക ചാകുന്നത് ആരും അറിയുന്നില്ലല്ലോ.

ഹരം പ്രണയമല്ല പറയുന്നത്. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്ന കുറച്ചുപേരുടെ കഥയാണ്. അതില്‍ ആദ്യം വരുന്നത് ഒരു ഇംഗ്ലീഷ്കാരി (50 നു മുകളില്‍ പ്രായം) ആണ്. ഒരു ഇംഗ്ലീഷ്-മംഗ്ലീഷ് ബന്ധം. പിന്നെ ബാലു –ഇഷ, പിന്നെ അമീന (ഒരു മുസ്ലിം സ്ത്രീ, സിനിമയില്‍ ബോഡി ഡബിള്‍ ആയി അഭിനയിക്കുന്നു) – സലാം (ഭായ് എന്നാണ് എന്നാണ് വിളിപെരു, ലോക്കല്‍ ഗുണ്ട), പിന്നെ ഭാവിയിലെ ബാലു-ഗാര്‍ഗി (റേഡിയോ ജോകി).

വിവാഹ ജീവിതത്തെ കുറിച്ചല്ല സിനിമ പറയുന്നത് , കാരണം ക്യാരക്ട്ടെര്സ് ആരും വിവാഹിതരല്ല (സാമൂഹിക പ്രസ്ഥാനത്തില്‍). ഇവിടെ ആരും ആരെയും ദിപെന്‍ട് ചെയുന്നില്ല. എല്ലാവരും സെല്‍ഫ്-മേഡ്. ബാലു- ഇഷ ബന്ധത്തെക്കാളും അമീന-സലാം ബന്ധമാണ് critically notable. ബന്ധം എന്നു പറയാന്‍ പാടില്ല, കാരണം ഇവിടെ ആരും ബന്ധത്തിലല്ല. 

പിന്നെ, ഒരു മെയിന്‍ ക്യാരക്ടര്‍ മര്‍ലിന്‍ മണ്രോ ആണ്. സ്ക്രീനില്‍ ഇല്ല. പക്ഷെ ഒരൊറ്റ കൊട്ടേഷന്‍ “it’s better to be unhappy alone, than be unhappy with someone else.” ബാലു ആണ് പറയുന്നത്. പക്ഷെ ഇവിടെയാരും unhappy അല്ല, എന്നാല്‍ ഒരുതരം urban depression ബാധിച്ചിരിക്കുന്നു.അമീനയും, സലാമും, ലോക വനിതാ ദിനവും എല്ലാം സബ് പ്ലോട്ടുകലാണ്.  കോംബിനേഷന്‍ഇല്ലാതെ  ഇടയ്ക്കു തിരികി കയറ്റി വച്ചിരിക്കുന്നു.

വാല്‍ കഷണം : ഫെമിനിസം മരിച്ചിരിക്കുന്നു സുഹൃത്തേ. അസ്ഥിത്വമില്ലാത്ത ഈ നൂറ്റാണ്ടില്‍ എന്ത് ഫെമിനിസം , എന്ത് പാട്രിആര്‍കിസം? ഇവിടെ ആരും ബന്ധങ്ങളില്‍ ബന്ധനസ്തരല്ല അതുകൊണ്ട് വിവാഹം ഒരു ഉടമ്പടിയോ, ബന്ധമോ അല്ല. പ്രണയം ചത്തുപോയ കാക്കക് തുല്യവും, ശരീരം അസ്ഥിത്വമില്ലതവരുടെ പ്രേതങ്ങളുമാണ്.

Comments

Popular Posts

BIBLICAL IMAGERY AND QUOTATIONS IN THE “MURDER IN THE CATHEDRAL”

Some Brain, SomeOne, Some Paradigm, and My Me

Sound XI: “My life is so much more interesting inside my head.”